Map Graph

ഇർവിൻ, കാലിഫോർണിയ

ഇർവിൻ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ഓറഞ്ച് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ആസൂത്രിത നഗരമാണ്. ഇർവിൻ കമ്പനി 1960-കളിൽ ഈ പ്രദേശം വികസിപ്പിക്കാൻ തുടങ്ങുകയും 1971 ഡിസംബർ 28-ന് ഔദ്യോഗികമായി ഇതൊരു സംയോജിത നഗരമായി മാറുകയും ചെയ്തു. 2010-ലെ സെൻസസ് അനുസരിച്ച് 66 ചതുരശ്ര മൈൽ (170 ചതുരശ്ര കിലോമീറ്റർy ഭൂവിസ്തീർണ്ണമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 212,375 ആയിരുന്നു. 2016 ൽ ഇത് 258,386 ആയി മാറിയിരുന്നു. അനേകം കോർപ്പറേഷനുകൾ, പ്രത്യേകിച്ച് സാങ്കേതിക വിദ്യാ സംബന്ധമായും അർദ്ധചാലക മേഖലയിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ദേശീയ അല്ലെങ്കിൽ അന്താരാഷ്ട്ര മുഖ്യ കാര്യാലയങ്ങൾ ഇർവിൻ നഗരത്തിലാണു സ്ഥിതിചെയ്യുന്നത്.

Read article
പ്രമാണം:Irvine_City_Hall.jpgപ്രമാണം:Giant_Wheel_at_Irvine_Spectrum_Center.jpgപ്രമാണം:San_Joaquin_Wildlife_Sanctuary_sunset.jpgപ്രമാണം:OC_Great_Park_Balloon_Ride_070714.jpgപ്രമാണം:Campus_of_the_University_of_California,_Irvine_(aerial_view,_circa_2006).jpgപ്രമാണം:Seal_of_Irvine,_California.svgപ്രമാണം:Orange_County_California_Incorporated_and_Unincorporated_areas_Irvine_Highlighted_0636770.svg